Posts

നഷ്ടമാകുന്ന മാനവിക സന്തോഷ്ഏച്ചിക്കാനം കഥകളിൽ.

    നഷ്ടമാകുന്ന മാനവിക സന്തോഷ്ഏച്ചിക്കാനം കഥകളിൽ ജീവിതാവസ്ഥകളുടെ സങ്കീർണ്ണ മുഖങ്ങളെ ആവിഷ്കരിക്കുന്ന സാഹിത്യ രൂപങ്ങളിലൊന്നാണ് ചെറുകഥ.വിവിധ രൂപഭാവവും സ്വീകരിച്ചു  കൊണ്ട്ഏറെ നാളായി ഇത് ആസ്വാദക ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നു.  പരമ്പരാഗതമായ എഴുത്ത് ശൈലിയെ നിഷേധിച്ചുകൊണ്ട്  തന്റെ കഥയ്ക്ക് തന്റേതുമാത്രമായ രചനാതന്ത്രം സ്വീകരിച്ച കഥാകാരനാണ് സന്തോഷ് ഏച്ചിക്കാനം. അദ്ദേഹത്തിന്റെ കഥകൾ ജീവിതത്തെ അതിന്റെ സമസ്ത മേഖലകളിൽ നിന്നും നോക്കി കാണുന്നവയാണ്. ശക്തമായ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും ജന്മമെടുക്കുന്ന ഇത്തരം കഥകൾ ചില നവീന സത്യങ്ങളെ അനാവരണം ചെയ്യുന്നവയാണ്. മൂല്യവും മൂല്യവിചാരവും ദാർശനീക ഭാവവുമെല്ലാം സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളെ സമ്പുഷ്ടമാക്കുന്നു. ഉത്തരാധുനിക സമൂഹത്തിന്റെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. ഉത്തരാധുനികത ചെലുത്തുന്ന അധീശത്വ സ്വഭാവങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ അദ്ദേഹത്തിന്റെ തൂലിക എന്നും സജ്ജമാണ്.        മാനവികത വിശാലമായ പ്രപഞ്ചത്തിലെ ഏറ്റവും വ്യത്യസ്തനും ആദരണീയ നുമായ ജീവിയാണ് മനുഷ്യൻ. ചിന്തിക്കാനും പ്രവർത്തിക്കുവാനുമുള്ള സവിശേഷ ശേഷിയാണ് അവനെ

Learning Material

                                                        Learning Material